ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

0
22

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സർവ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ അനുകൂലിക്കുന്നതായി മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി.ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം  നിയമസഭയില്‍ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്‌ധനെ നിയമിക്കുന്നതിനുള്ള ബില്ല് നിയമസഭയിലുള്ള പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ബില്ലിനു മേല്‍ പ്രതിപക്ഷത്തിന്റെ ഭേദഗതിക്കെതിരെ കെ ടി ജലീല്‍ രംഗത്ത് വന്നു. എന്തിനാണ് അനാവശ്യ കീഴ്‌വഴക്കം കൊണ്ടുവരുന്നതെന്നും സര്‍വകലാശാലകളെ ആര്‍എസ്എസ്‌വത്കരിക്കുന്നതില്‍ നിന്നും തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.