ഗവർണറെ 6 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. റിട്ട. ജഡ്ജിയെ ചാന്‍സിലറാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ നിര്‍ദേശം തള്ളിയതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. ചാന്‍സിലര്‍ തെരഞ്ഞെടുപ്പിന് സമിതി വരും. ഇതില്‍ മുഖ്യമന്ത്രി പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവര്‍ ഉള്‍പ്പെടുമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. വൈസ് ചാന്‍സലറുടെ ഒഴിവുണ്ടാകുമ്പോള്‍ പ്രോ വൈസ് ചാന്‍സലര്‍ക്ക് ചുമതല നല്‍കുകയോ മറ്റേതെങ്കിലും സര്‍വകലാശാലകളുടെ വിസിക്ക് ചുമതല കൈമാറുകയോ ചെയ്യണമെന്ന ബില്ലിലെ നിര്‍ദ്ദേശത്തില്‍ സബ്ജക്ട് കമ്മിറ്റി ഭേദഗതി കൊണ്ടുവന്നിരുന്നു. വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ ചാന്‍സലര്‍ പ്രൊ ചാന്‍സലറുമായി ആലോചിച്ച് പകരം ക്രമീകരണം