ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസര്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഇതോടെ സമൂഹമാധ്യമങ്ങളിൽ നടന്നിതിരായി വലിയ രീതിയിൽ പ്രചാരണം തുടങ്ങി. മമ്മൂട്ടിയുടെ പ്രസംഗത്തിലെ അവസാന ഭാഗം ബോഡിഷെയിമിംഗ് ആണെന്ന ആരോപണമാണ് വ്യാപകമായി ഉയര്‍ന്നത്. സംഭവം വിവാദമായതോടെ ഫേസ്ബുക്കിൽ അക്കൗണ്ടിലൂടെ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി.
പോസ്റ്റിന്റെ പൂർണ്ണരൂപം:
പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.
https://m.facebook.com/story.php?story_fbid=pfbid0t7TyQd3iy2Ks7jfGL2t166o5oukGSJVyvD2weGYYWzhrWEfeDeQnEJGL7xChyBA9l&id=100044400307272&sfnsn=wiwspwa&mibextid=RUbZ1f