എൽഡിഎഫിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ല; ദേശീയതലത്തിൽ ഇടതുപക്ഷവുമായി സഹകരണം ആവശ്യമാണ് : പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
25

ബിജെപിയുടെ കാവിവൽക്കരണത്തിന് എതിരായ പോരാട്ടത്തിൽ ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ സഹകരണം ആവശ്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അതേസമയം കേരളത്തിൽ എൽഡിഎഫിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വന്നാൽ മുന്നണിയിലെ സിപിഐയുടെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം അവർക്കുണ്ട്.

ദേശീയ തലത്തിൽ മതേതര ശക്തികൾ ഒറ്റക്കെട്ടായി നിൽക്കണം, അവരുടെ വോട്ടുകൾ ഒരേ പെട്ടിയിൽ വീഴണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. മുസ്ലിം ലീഗ് വർഗീയ കക്ഷിയല്ലെന്ന് സിപിഐഎം, സിപിഐ, ഐഎൻഎൽ ഉൾപ്പെടെയുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികൾ അഭിപ്രായപ്പെട്ടിരുന്നു. ഇടതുമുന്നണിയിൽ എത്തുമോ എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് മുസ്‌ലിംലീഗ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.