ബഫർ സോൺ: കെസിബിസി പ്രത്യക്ഷ സമരത്തിന്

0
27

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കെസിബിസി.  ബഫര്‍ സോണ്‍ വിഷയത്തില്‍ വനം വകുപ്പിനും മന്ത്രി എ.കെ ശശീന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി രംഗത്തെത്തി.

വനം വകുപ്പിന്റെ നടപടികള്‍ നിരുത്തരവാദപരമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ നിസാരവത്കരിച്ച് കര്‍ഷകരെ വഴിയാധാരമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമിക്കുന്നതെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. കര്‍ഷകരോഷം ജനകീയ പ്രക്ഷോഭമായി വളരുമെന്നും കര്‍ഷകരുടെ വികാരങ്ങള്‍ക്കൊപ്പം സഭയുണ്ടാകുമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

ബഫ‍ർ സോൺ വിഷയത്തിൽ കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. രാഷ്ട്രീയ സമരങ്ങൾക്ക് മതമേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുത്. സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ ഉൾപ്പെടെ തയാറാകണം. കെസിബിസിയുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.