മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍

0
41

മുഖ്യമന്ത്രി പിണറായി വിജയൻ  ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷണം ലഭിച്ചവർ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക്  ഗവർണറെ ക്ഷണിക്കാത്തത് ചർച്ചകൾക്ക് വഴി വച്ചിരുന്നു.

ഇന്ന് ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി വിരുന്ന് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷന്മാർ തുടങ്ങിയവർക്കു ക്ഷണമുണ്ട്.