ജിയോയുടെ 5ജി കൊച്ചി കോർപറേഷൻ പരിധിയിൽ ലഭ്യമായിത്തുടങ്ങി

0
21

റിലയൻസ് ജിയോയുടെ 5ജി സേവനം  കൊച്ചി കോർപറേഷൻ പരിധിയിൽ ലഭ്യമായിത്തുടങ്ങി. ഇന്ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി  ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു . കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.തെരഞ്ഞെടുത്ത മേഖലകളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക.

രാജ്യത്ത് മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് ഒക്ടോബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞു. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക് അതേ സിം കാർഡിൽ തന്നെ ഫൈവ് ജി ലഭിക്കും, ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ മാത്രം മതി.