ബസ്, ഓട്ടോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

0
22

സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് മിനിമം  10 രൂപയാക്കി  വർദ്ധിപ്പിച്ചു . ഇന്ന് ചേർന്ന് ഇടതുമുന്നണിയോഗം  ചാര്‍ജ് വർധനയ്ക്ക് അംഗീകാരം നൽകി.  വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല.  വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ലെങ്കിലും ഈ വിഷയത്തില്‍ ഒരു കമ്മീഷനെ വെച്ച് വിശദമായ പഠനം നടത്താനാണ് യോഗത്തില്‍ ധാരണയായി .

അതേസമയം, ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 30 രൂപയാക്കും. ടാക്‌സി നിരക്കിലും വര്‍ധനവുണ്ട് 1500 സിസിയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ചാര്‍ജ് 225 രൂപയും താഴെയുള്ളവയ്ക്ക് 200 രൂപയുമാക്കി നിജപ്പെടുത്തും.