വനംവകുപ്പിന്റെ സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു. 2021 ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്.
കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയവ 12 ഇനമായി രേഖപ്പെടുത്തി. ജനവാസമേഖല ഉള്‍പ്പെടുന്നതിലെ പരാതി നല്‍കാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി ജനങ്ങള്‍ക്ക് പരാതി നല്‍കാം.
22 സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഭൂപടമാണ് പുറത്ത് വിട്ടത്. ഭൂപടത്തില്‍ ജനവാസ മേഖല വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖല പിങ്ക് നിറത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറത്തിലും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല പരിധിയില്‍ നിന്നും ഒഴിവാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. മാപ്പ് ഇന്ന് വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തെ ചിലര്‍ ശ്രമിക്കുന്നതെന്നുമായിരുന്നുമായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.