ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. ഇടുക്കി കുമളിക്ക് സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. തേനി സ്വദേശികൾ സഞ്ചരിച്ച ടവേര കാറാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടി ഉൾപ്പെടെ പത്തു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഏഴുവർ സംഭവം സ്ഥാനത്തു വച്ച തന്നെ മരിച്ചിരുന്നു. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഒരാളുടെ നില ഗുരുതരമാണ്. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള തമിഴ്നാട് പോലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് രണ്ടരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്.