നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹികളുടെ വീടുകളിൽ എന്‍ഐഎ സംസ്ഥാന വ്യാപകമായി നടത്തി. ഇന്ന് പുലര്‍ച്ചെയാണ് 56 ഇടങ്ങളില്‍ സംഘം പരിശോധന നടത്തുന്നത്. എറണാകുളത്ത് മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍ മേഖലകളിലായി 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.കോഴിക്കോട് പാലേരിയിലും എന്‍ഐഎ സംഘമെത്തി. പോപ്പുലര്‍ഫ്രണ്ട് പ്രവര്ത്തകന് കെ സാദത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന. ഇതിന് പുറമേ ആനക്കുഴിക്കര റഫീഖിന്റെ വീട്ടിലും നാദാപുരം വിലദപുരത്ത് നൗഷാദ് എന്നയാളുടെ വീ്ട്ടിലും റെയ്ഡ് നടത്തി.തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ പരിശോധന നടക്കുകയാണ്.