എൻഐഎ റെയ്ഡിന് മുമ്പെ പിഎഫ്ഐ നേതാക്കള്‍ക്ക് വിവരം ചോർന്നു ലഭിച്ചെന്ന് സൂചന

0
23

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ ലഭിച്ചതായാണ് സൂചന. ഇത്തവണ കേരള പൊലീസിനെ കൂടി അറിയിച്ചായിരുന്നു എൻഐഎ റെയ്ഡ്. റെയ്ഡ് വിവരങ്ങൾ നേരത്തെ ചോർന്നതായും സൂചനയുണ്ട്.  പത്തനംതിട്ടയിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ നേതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല.  റെയ്ഡ് വിവരം നേരത്തെ ലഭിച്ചത് മൂലമാകാം ഇതെന്നാണ് നിഗമനം. സംഭവത്തിൽ എൻഐഎ വിശദമായ അന്വേഷണം നടത്തുമെന്നും  സൂചനയുണ്ട്.