അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യനാണ് മരിച്ചത്. പ്ലസ് ടു വിദ്യാർഥിയായിരുന്നു.
അപകടത്തെ തുടർന്ന് കാണാതായ മറ്റ് മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പോലീസിനും ഫയര്‍ഫോഴ്സിനും പുറമെ സ്കൂബാ ഡൈവിങ് സംഘവും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ശക്തമായ ഒഴുക്കിൽ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടമുണ്ടായത്. നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടയിലായിരുന്നു അപകടം.