ശശി തരൂരിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർ

0
22

ശശി തരൂര്‍ കേരള പുത്രനാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി പൊതുസമ്മേളന വേദിയിലാണ് ഉദ്ഘാടനകനായ ശശി തരൂരിനെ അദ്ദേഹം പുകഴ്ത്തിയത്.തെരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചിരുന്നു ഈ തെറ്റ് തിരുത്താനാണ് തരൂരിനെ മന്നം ജയന്തി ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ ഡല്‍ഹി നായരാണെന്ന് പറഞ്ഞയാളാണ് ഞാന്‍. ആ തെറ്റ് തിരുത്താനും കൂടിയാണ് ഇന്നിവിടെ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. അദ്ദേഹം ഡല്‍ഹി നായരല്ല, കേരള പുത്രനാണ്, വിശ്വപൗരനാണ്. അദ്ദേഹത്തോളം യോഗ്യതയുള്ള മറ്റൊരാളെ ഞാന്‍ കാണുന്നില്ല ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍.’ എന്നായിരുന്നു ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. എന്നാല്‍ ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മന്നം പറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴും രാഷ്ട്രീയത്തില്‍ ഇത് അനുഭവിക്കുന്നുണ്ടെന്ന് തരൂരും പറഞ്ഞു.