ആനാവൂര്‍ നാഗപ്പന് പകരം വി. ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ധാരണയായത്. ആനാവൂര്‍ നാഗപ്പനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുത്ത സാഹചര്യത്തിൽ നേരത്തെ തന്നെ ആനാവൂര്‍ സ്ഥാനം ഒഴിയേണ്ടതായികരുന്നു. എന്നാല്‍ ജില്ലയിലെ നേതാക്കള്‍ക്കിടയിലെ വിഭാഗീത കാരണം മറ്റൊരു സെക്രട്ടറിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദവും സിപിഐഎമ്മിന്റെ പോഷക സംഘടനകളിലെ പ്രശ്‌നങ്ങളും വലിയ വിവാദങ്ങളായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ആനാവൂര്‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മാറ്റി വി. ജോയ് നിയമിക്കുന്നത്.