ഐഎൻഎൽ സെക്കുലർ ഇന്ത്യ റാലി മെയ് 12ന്

0
21

കോഴിക്കോട് : മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയർത്തിപ്പിടിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് 2022 ജനുവരി 26 മുതൽ നടന്നുവന്ന ക്യാമ്പയിന്റെ ഭാഗമായി ഐഎൻഎല്ലിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് മെയ്‌ 12ന് കോഴിക്കോട് വെച്ച് സെക്കുലർ ഇന്ത്യ റാലി സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ഐഎൻഎൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന നേതാക്കളോടൊപ്പം ദേശീയ ഭാരവാഹികളായ ഓൾ ഇന്ത്യ വർക്കിംഗ് പ്രസിഡണ്ട് പി.സി. കുരീൽ, ബഷീർ അഹമ്മദ് ചെന്നൈ, പ്രൊഫ. അബ്ദുൽ ഖാദർ, അഡ്വ. ഇ സർവർ ഖാൻ, എംജികെ നിസാമുദ്ധീൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

‘കേരളത്തിലെ പാർട്ടിയിലെ പ്രശ്നങ്ങളിൽ ഞാൻ ആകെ നിരാശനാണ്. അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ, ഈ വിഷയങ്ങളിൽ ഞാൻ എന്റെ നിലപാട് മാധ്യമങ്ങളെ അറിയിക്കുന്നതിനായാണ് കേരളത്തിൽ എത്തിയത്’

കേരള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേശീയ സമിതിയുടെ നടപടി റദ്ദാക്കിയതായി ഇതിനാൽ അറിയിക്കുന്നു.
കേരള സ്റ്റേറ്റ് ഐഎൻഎല്ലിൽ തൽസ്ഥിതി തുടരും, എ പി അബ്ദുൾ വഹാബിനെയും നാസർ കോയ തങ്ങളെയും 09.03.2022- ന് പുറത്താക്കിയ ദേശീയ കമ്മിറ്റിയുടെ തീരുമാനം ഞാൻ മരവിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ഐഎൻഎൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കോടതി നടപടികളിൽ ഞാൻ വളരെ നിരാശനാണ്. ഇതുമായി ബന്ധപ്പെട്ട് ബി ഹംസ നൽകിയ കേസിൽ എന്റെ പേര് ഉൾപ്പെടുത്തിയത് വസ്തുതാ വിരുദ്ധമാണ്. എ പി അബ്ദുൾ വഹാബിനും നാസർ കോയ തങ്ങൾക്കുമെതിരെ നടപടിയുണ്ടായെന്ന് പറയുന്ന ഓൺലൈൻ മീറ്റിംഗുകളിൽ ഞാൻ പങ്കെടുത്തിട്ടില്ല, അത്തരം തീരുമാനങ്ങൾ എടുത്തതായി അറിഞ്ഞില്ല.
41 പ്രതിനിധികൾ പങ്കെടുത്തതായി പറയപ്പെടുന്ന ഇത്തരം യോഗങ്ങൾ ഓൺലൈനായി നടത്തിയതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കുന്നതിനും പാർട്ടിയുടെ അടിത്തറ വിശാലമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ചെന്നൈയിൽ ദേശീയ കൗൺസിൽ ചേരും.

ദേശീയ കൗൺസിലിൽ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
എന്നും പി.സി. കുരീൽ പറഞ്ഞു.

സെക്കുലർ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി മാർച്ച് മാസത്തിൽ ചെന്നൈയിൽ വച്ച് സെക്കുലർ ഇന്ത്യ റാലി സംഘടിപ്പിക്കുമെന്ന് ബഷീർ അഹമ്മദ് പറഞ്ഞു.
ദേശീയ നേതാക്കളോടൊപ്പം ഐഎൻഎൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ പി ഇസ്മായിൽ, ഓർഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുൽ അസീസ്, ട്രഷറർ ബഷീർ ബടേരി, ഒപിഐ കോയ, സമദ് നരിപ്പറ്റ, മനോജ്‌ സി നായർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.