ആസാദ് കശ്മീര്‍ പരാമര്‍ശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

0
17

മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശം നല്‍കി. ആസാദ് കശ്മീര്‍ പരാമര്‍ശത്തിലാണിത്. പരാതിക്കാരന്‍ ഉന്നയിച്ച  ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്.

വിശദമായ വാദം കേട്ട ശേഷമാണ് കോടതി, തിലക് മാര്‍ഗ് പൊലീസിന് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു.