കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി

0
36

കളമശേരിയില്‍ നിന്നും ഷവര്‍മയുണ്ടാക്കാനായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടികൂടി.നഗരത്തിലെ വിവിധ ഹോട്ടലുകള്‍ക്ക് ഷവര്‍മയുണ്ടാക്കാനായി വിതരണം ചെയ്തിരുന്ന ഇറച്ചിയാണിത്. കളമശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ പരിശോധനയിലാണ് ഇക് പിടികൂടിയത്.
കളമശേരി എച്ച് എം ടിക്കടുത്ത് കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെടുത്തത് ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സംസ്ഥാനത്ത് ഹോട്ടലുകളിലേക്ക് വ്യാപകമായി വിതരണം ചെയ്യാന്‍ ഇത്തരത്തില്‍ പഴകിയ ഇറച്ചി എത്തുന്നുണ്ടെന്നാണ് ഭക്ഷ്യാ സുരക്ഷ വകുപ്പിന് ലഭിച്ച വിവരം. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടന്നത്.