വൃത്തി അടിസ്ഥാനമാക്കി ഹോട്ടലുകള്‍ക്ക് ‘ഹൈജീൻ റേറ്റിങ്’ ഏർപ്പെടുത്തും

0
14

ഭക്ഷ്യവിഷബാധ തുടർക്കഥയാകുന് സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ നടപടി ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഹോട്ടലുകളിലെ വൃത്തി അളക്കാൻ ‘ഹൈജീന്‍ റേറ്റിങ്’ ആപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോട്ടലുകളുടെ ശുചിത്വം ആപ്പിലൂടെ ജനങ്ങൾക്ക് റേറ്റിങിനു വിധേയമാക്കാൻ കഴിയും. ശുചിത്വം ഉറപ്പാക്കുന്നതിനായിട്ടാണിത്.

മയൊണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നതു നിരോധിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. വെജിറ്റബിള്‍ മയൊണൈസ് അല്ലെങ്കില്‍ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യാന്‍ പാടുള്ളു.