ഈ മാസം 15 മുതൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ഭാഗികമായി അടച്ചിടും. നവീകരണത്തിന്റെ ഭാഗമായാണിത്. രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് അടച്ചിടുന്നത്. ഈ സമയത്തേ വിമാന സർവീസുകളും പുനഃക്രമീകരിച്ചിരിക്കുകയാണ്.
റൺവേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിങ് ജോലികളാണ് 15-ന് ആരംഭിക്കുന്നത്.
റൺവേ താത്കാലികമായി അടച്ചിടുന്നത് ആഭ്യന്തര സർവീസുകളെ ബാധിക്കും. അന്താരാഷ്ട്ര
സർവീസുകൾ പുലർച്ചെയും വൈകീട്ടുമായതാണ് പ്രധാന കാരണം. ഇതോടൊപ്പം പകൽസമയത്തെ ദൽഹി -മുംബൈ സർവീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്.
2020-ലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ
നിയോഗിക്കപ്പെട്ട അന്വേഷണക്കമ്മിഷന്റെ
നിർദേശപ്രകാരമാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പുതിയ ലൈറ്റിങ് സംവിധാനവും ഏർപ്പെടുത്തും ഇതോടെ രാത്രിയിലും മഞ്ഞുള്ള സമയത്തും വിമാനഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.