സംസ്ഥാനത്ത് വെള്ളക്കരം ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാൻ ഇടതുമുന്നണി യോഗം അനുമതി നല്‍കി. എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനമായത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇതുസംബന്ധിച്ച ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്.
ജല അതോറിറ്റിക്ക് 2391.89 കോടി രൂപയുടെ കുടിശ്ശികയാണ് ഉള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജല അതോററ്റിയില. പിരിഞ്ഞുപോയവരുടെ ആനുകൂല്യങ്ങളും സറണ്ടര്‍ ലീവ് ഉള്‍പ്പെടെ അനുവദിക്കാന്‍ സാധിക്കുന്നില്ലെന്നും മുന്നണി തീരുമാനം അറിയിച്ചുകൊണ്ട് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.