മകരവിളക്കിന് മണിക്കൂറുകൾ മാത്രം, ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

0
25

മകരവിളക്ക് ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വൻ ഭക്തജനത്തിരക്ക്. വൈകിട്ട് ആറരയോടെയാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്നും തീർത്ഥാടകരെ കയററി വിടില്ല,തിരുവാഭരണ ഘോഷയാത്ര വരുന്നതിനാലാണ് നിയന്ത്രണം.പത്തിലധികം കേന്ദ്രങ്ങളിൽ നിന്നും മകരജ്യോതി കാണാം. രണ്ടായിരത്തോളം പോലീസുകാരെ ആണ് സുരക്ഷക്കായി വിന്യസിച്ചിരിക്കിനത്.

മകരജ്യോതി ദർശന ശേഷം ഭക്തർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ, തിരക്കുകൂട്ടാതെ സാവധാനം തിരികെ മലയിറങ്ങണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ശബരിമലയിൽനിന്നുള്ള മകരജ്യോതി, തിരുവാഭരണ ദർശനം കാത്ത് ഏതാനും ദിവസങ്ങളായി പർണശാലകൾ കെട്ടി സന്നിധാനത്ത് തമ്പടിച്ച ധാരാളം ഭക്തരുണ്ട്. അതിനാൽ അയ്യപ്പ ഭക്തർ ആചാര മര്യാദകൾ പാലിക്കുന്നതിനൊപ്പം അച്ചടക്കവും ഉറപ്പുവരുത്തണമെന്നും മകരജ്യോതി ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന എല്ലാ അയ്യപ്പ ഭക്തൻമാരും പരസ്പരം സഹായത്തോടെ പ്രവർത്തിക്കണമെന്നും തന്ത്രി പറഞ്ഞു