അക്രമകാരികളും പേവിഷ ബാധയേറ്റതുമായ നായ്ക്കളെ കൊല്ലാൻ കോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി എംബി രാജേഷ്. തെരുവ് നായ വാക്സിനേഷന് കൂടുതൽ പേർക്ക് പരിശീലനം നൽകും. ഓറൽ വാക്സിനേഷൻ നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന ഊർജിത വാക്സിനേഷൻ പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കടി കൊണ്ടാലും ഗുരുതരമാകാതിരിക്കാനാണ് നടപടി. കോവിഡ് കാലത്തെ സന്നദ്ധ സേനയിൽ നിന്ന് താത്പര്യമുള്ളവർ, കുടുംബശ്രീ, തുടങ്ങിയവർക്ക് പരിശീലനം നൽകും. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കണ്ടെത്തി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.