അനില്‍ ആന്റണിക്ക് പകരം പി സരിന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍

0
40

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. പി സരിനെ നിയമിച്ചു. എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണിക്ക് പകരമാണ് സരിന്റെ നിയമനം.ബിബിസിയുടെ മോദി ഡോക്യുമെന്ററി സംബന്ധിച്ച് ബിജെപി വാദം ഏറ്റെടുത്ത് അനില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ഇതിന് പിന്നാലെയായിരുന്നു അനിലിന്റെ രാജി.പാര്‍ട്ടി പദവികളെല്ലാം ഒഴിയുന്നതായും അനില്‍ ട്വീറ്റിലൂടെ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരില്‍നിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. ഒരു ട്വീറ്റിന്റെ പേരില്‍ പലരും വിളിച്ച് എതിര്‍പ്പ് പറഞ്ഞു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ്. ഇത്രയും അസഹിഷ്ണുതയുടെ ആവശ്യമില്ല. വെറുപ്പിനിടയില്‍ തുടരാനാകില്ലെന്നും അനില്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.