കുണ്ടന്നൂർ വെടിക്കെട്ട് അപകടം: പൊള്ളലേറ്റ തൊഴിലാളി മരിച്ചു

0
16

കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ  പൊള്ളലേറ്റ തൊഴിലാളി മരിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചേകാലോടെ ഉണ്ടായ അപകടത്തിൽ മണികണ്ഠന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അപകടത്തിൽ വെടിക്കെട്ട് പുര പൂർണമായും കത്തിനശിച്ചു.

ജോലി സമയം കഴിഞ്ഞതിനാൽ മണി ഒഴികെയുള്ള തൊഴിലാളികൾ കുളിക്കാനും മറ്റുമായി പുറത്തായിരുന്നു. പാടത്തിന് നടുവിലാണ് വെടിക്കെട്ട് പുരയെന്നതിനാലും മറ്റു തൊഴിലാളികളില്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.