ടി.ഇ അബ്ദുള്ള സാഹിബിന്റെ നിര്യാണത്തിൽ ഐ എൻ എൽ സംസ്ഥാന നേതാക്കൾ അനുശോചിച്ചു

0
23

മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള സാഹിബിന്റെ നിര്യാണത്തിൽ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, വൈസ് പ്രസിഡന്റ് എം.കെ. ഹാജി കോട്ടപ്പുറം, സെക്രട്ടറിയേറ്റ് അംഗം എം.എ. കുഞ്ഞബ്ദുള്ള, എൻ.പി എൻ. സംസ്ഥാന ജനറൽ സെക്രട്ടറി സാലിം ബേക്കൽ, ഐ എൻ എൽ ജില്ലാ പ്രസിഡന്റ് ഇഖ്‌ബാൽ മാളിക, ജനറൽ സെക്രട്ടറി എ.കെ. കമ്പാർ എന്നിവർ അനുശോചിച്ചു.

കാസറഗോഡിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ജ്വലിച്ച് നിന്ന നിസ്വാർത്ഥനും നിഷ്കളങ്കനുമായ ടി എ.അബ്ദുള്ള സാഹിബിന്റെ നിര്യാണം സമൂഹത്തിന് തീരാ നഷ്ടമാണെന്ന് നേതാക്കൾ അശോചന കുറിപ്പിൽ പറഞ്ഞു.