ബജറ്റ്: ഇന്ന് കരിദിനം ആചരിച്ചു കോൺഗ്രസ്സ്

0
23

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നടപടികളക്കെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് ഇതസംബന്ധിച്ച തീരുമാനം എടുത്തത്. ഡി സി സികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.