മൂന്നാറില്‍ വീണ്ടും ബാലവിവാഹം, പതിനേഴുകാരി ഗർഭിണി

0
32

ഇടുക്കിയിലെ മൂന്നാറില്‍ വീണ്ടും ബാലവിവാഹം. ഇക്കഴിഞ്ഞ 2022 ജൂലൈയില്‍ പതിനേഴുകാരിയെ ഇരുപത്തിയാറുകാരന്‍ വിവാഹം ചെയ്തതു. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും ചേര്‍ന്നാണ് വിവാഹം നടത്തിയത്.  പെണ്‍കുട്ടി ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ്.  ദേവികുളം പോലീസ് വരനെതിര പോക്‌സോ നിയമപ്രകാരവും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനില്‍ താത്കാലിക തൊഴിലാളിയായ മണിമാരനെതിരായണു പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്ന് പറഞ്ഞാണ് അമ്മയും ബന്ധുക്കളും ചേര്‍ന്നു വിവാഹം നടത്തിയതെന്നും ആരോപണമുണ്ട്.