സെപ്തംബർ 23ന് സംസ്ഥാനത്തെ പെട്രോൾ പമ്പുകള്‍ അടിച്ചിട്ട് പണിമുടക്കും

0
12

സംസ്ഥാനത്തെ പമ്പുകള്‍ ഈ മാസം 23ന് അടിച്ചിട്ട് പണിമുടക്കും. എച്ച്പിസി, ബിപിസി, ഐഒസി എന്നിവരുടെ എല്ലാ പമ്പുകളും അടച്ചിടും. പെട്രോളിയം ഡീലര്‍മാരുടെ സംഘടനയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

.പമ്പുകള്‍ക്ക് മതിയായ ഇന്ധന ലഭ്യത ഉറപ്പുവരുത്തണമെന്നതാണ് പ്രധാന ആവശ്യം. പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും അടിച്ചേല്‍പ്പിക്കുന്നത് കമ്പനികള്‍ അവസാനിപ്പിക്കണമെന്നും ഡീലര്‍മാര്‍ ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര എണ്ണവില ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് കഴിഞ്ഞ ആഴ്ച ബാരലിന് 90 ഡോളറിന് താഴെയായി. എന്നിരുന്നാലും ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വിലയില്‍ മാറ്റമൊന്നുമില്ല.