ഇന്ധനനികുതി വര്‍ദ്ധനയില്‍ നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും.
അതിനിടെ, ജനവാസമേഖലയിലെ വന്യമൃഗ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പത്ത് വര്‍ഷത്തേക്കുള്ള പദ്ധതി നടന്നു വരികയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു