വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവെച്ച് സുപ്രീംകോടതി

0
19

മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായുള്ള വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയായിരുന്നു മദ്രാസ് ഹൈക്കോടതിയില്‍ വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ നടന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി ആര്‍ ഗവായിയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. സര്‍ക്കാരിന്റെ വിവരങ്ങള്‍ മാത്രമല്ല കൊളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങള്‍ അറിയില്ല എന്ന് എങ്ങനെ പറയും. ഹര്‍ജി അംഗീകരിച്ചാല്‍ ഇത്തരം പരാതികള്‍ വന്നുകൊണ്ടിരിക്കും. വിക്ടോറിയ ഗൗരിയെ നിലവില്‍ അഡീഷണല്‍ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്. അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരപ്പെടുത്താത്ത സംഭവങ്ങളുണ്ടെന്നും കോടതി പറഞ്ഞു.

വിദ്വേഷ പ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ട ലക്ഷ്മണചന്ദ്ര വിക്ടോറിയയെ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നതിനെതിരെയായിരുന്നു ഹര്‍ജികള്‍