മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോകും. ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്ന അദ്ദഹത്തെ നാളെ വൈകുന്നേരം എയർ ആംബുലൻസിൽ ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.
ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ആന്റി ബയോട്ടിക് ആരംഭിച്ചതായി ഡോക്ടർമാർ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് രാവിലെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു സന്ദർശനം