ഇന്ധന സെസ് വര്‍ധനവില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ സര്‍ക്കാരിനെ തെരുവില്‍ നേരിടും- രമേശ് ചെന്നിത്തല

0
47

ഇന്ധന സെസ് വര്‍ധനവില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നെല്ല് സംഭരണം നടത്താതെ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് അപേക്ഷകള്‍ വാങ്ങി എന്നല്ലാതെ ഒരു പുരോഗതിയും ഉണ്ടാവാത്ത പദ്ധതിയാണ് ലൈഫ് മിഷന്‍. ലഭിച്ച അപേക്ഷയും കൊടുത്ത വീടുകളും പരിശോധിച്ചാല്‍ അന്തരം അറിയാം. സംസ്ഥാനത്ത് പാര്‍പ്പിട പദ്ധതിയിലാത്ത അവസ്ഥയാണ്. കെപിസിസിയുടെ ഭവന പദ്ധതിയെ പരിഹസിച്ച് രക്ഷപെടാമെന്ന് തദേശ വകുപ്പ് മന്ത്രി കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.