എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ അന്വേഷണമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേകം അന്വേഷണം ആവശ്യമില്ല. വിവാദം മാധ്യമ സൃഷ്ടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.റിസോര്‍ട്ട് വിവാദവും വിശദീകരണവും ദേശീയ നേതൃത്വത്തെ അറിയിക്കും. വിവാദത്തില്‍ തുടര്‍ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാവും. ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തേണ്ട സാഹചര്യമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.