ശിവശങ്കറിന്റെ അറസ്റ്റ് ആദ്യഘട്ടം മാത്രമാണെന്നും, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ഇഡി ശരിയായ വഴിയിലാണ് നീങ്ങുന്നത്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചു. എം.ശിവശങ്കറും സി.എം.രവീന്ദ്രനുമാണ് ഇതിനു കൂട്ടുനിന്നത്. എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. ഇഡിയുടെ അന്വേഷണം ശരിയായ രീതിയിലാണ് പോവുന്നത്. അതിൽ സന്തോഷമുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
ബിരിയാണിച്ചെമ്പ് ആരോപണവും സ്വപ്ന സുരേഷ് ആവര്‍ത്തിച്ചു. സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ശക്തമായ നിയമ പോരാട്ടം നടത്തുമെന്നും സ്വപ്ന പ്രതികരിച്ചു