സര്‍വ്വകലാശാലാ വി സി നിയമനത്തില്‍ ചാന്‍സിലറായ ഗവർണ്ണറുടെ അധികാരം നിയന്ത്രിക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിനിയമത്തിനെതിരെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കുന്ന ഒരു നടപടിക്കും താന്‍ കൂട്ടുനില്‍ക്കില്ലന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനും ഭരണഘടനക്കും വിരുദ്ധമായി താന്‍ ഒന്നും ചെയ്യില്ല, നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒന്നും ഇതുവരെ തന്റെ പരിഗണനക്ക് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തന്റെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ധം ചെലുത്തിയും എന്തെങ്കിലും ചെയ്യിക്കാമെന്ന് ആരും കരുതേണ്ടറബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യമില്ല എന്നും അദ്ദേഹം തുറന്നിടച്ചു.