കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസിന് നീക്കം

0
12

കെഎസ്ആർ‌ടിസിയിൽ നിർബന്ധിത വിആർഎസിന് നീക്കം. ഇതിനായി 50 വയസ് കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് മനേജ്മെന്റ് പരിഗണനയില്‍. മറ്റാനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിനുശേഷം നൽകും. പദ്ധതി നടപ്പിലാക്കിയാൽ ശബള പ്രതിസന്ധിയിൽ 50% കുറയുമെന്ന് മാനേജ്മെന്റിന്റെ പ്രതീക്ഷ.

വിരമിക്കുന്ന ഒരു ജീവനക്കാരന് കുറഞ്ഞത് 15 ലക്ഷം രൂപ നൽകാനാണ് നിലവിലെ തീരുമാനം. മറ്റ് ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിനുശേഷം നൽകും. 50 വയസ് കഴിഞ്ഞവർക്കും 20 വർഷം സർവീസ് പൂർത്തിയായവർക്കുമാണ് വിആർഎസ് സാധ്യമാകുക. നേരത്തെ ജീവനക്കാരുടെ എണ്ണം കുറക്കാൻ ധനവകുപ്പ് കെഎസ്ആർടിസിയോട് നിർദേശിച്ചിരുന്നു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ നിർബന്ധിത വിആർഎസ് നടപ്പിലാക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ തൊഴിലാളി സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. നിർബന്ധിത വിആർഎസ് അംഗീകരിക്കില്ലെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയായ സിഐടിയുവും വിആർഎസ് ഇടത് നയമല്ല എന്ന് എഐടിയുസിവും വ്യക്തമാക്കി.