ദേശീയപാതയ്ക്ക് മുഴുവൻ തുകയും കേന്ദ്രം വഹിക്കും, കേരളത്തിന്റെ വിഹിതം ഒഴിവാക്കി

0
41

ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കേരളത്തിന്റെ വിഹിതം ഒഴിവാക്കുന്നതായി റിപ്പോർട്ട്. കേരളത്തിന്റെ വിഹിതമായ 25% ആണ്. ഇത് ഒഴിവാക്കണെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ദേശിയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കേരളത്തിന്റെ പ്രതിനിധി കെവി തോമസുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറി വി. പി. ജോയിയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നടത്തും. കേരളത്തിന്റെ വിഹിചതമായ 25 ശതമാനം കിഫ്ബി ഫണ്ടിൽ നിന്നായിരുന്നു കേരളം ചിലവഴിച്ചിരുന്നത്. സംസ്ഥാനത്തെ പ്രളയത്തിൽ ദേശീയപാതയ്ക്കുണ്ടായ കേടുപാടുകൾ മൂലമുള്ള 83 കോടിയും കേന്ദ്രം നൽകും. ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം ഫണ്ട് കേരളത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്.