നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിൻറെ ജാമ്യാപേക്ഷ തളളി ഹെെക്കോടതി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കിയത്. സുപ്രീംകോടതി നിർദേശ പ്രകാരമാണ് ഹൈക്കോടതി ജാമ്യഹർജി പരിഗണിച്ചത്.നേരത്തെ പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമമാണെന്നും നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. പൾസർ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം.