എറണാകുളം കളക്ടര്‍ രേണുരാജിനെ സ്ഥലംമാറ്റി; പകരം ഉമേഷ് എന്‍ എസ്

0
35

എറണാകുളം കളക്ടര്‍ സ്ഥാനത്തുനിന്ന് രേണു രാജിനെ സ്ഥലം മാറ്റി. ഉമേഷ് എന്‍ എസ് പുതിയ എറണാകുളം കളക്ടറാകും. വയനാട് ജില്ലാ കളക്ടറായാണ് രേണു രാജിന്റെ നിയമനം. ആലപ്പുഴ കളക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജ തൃശൂര്‍ ജില്ലാ കളക്ടറാകും. തൃശൂര്‍ കളക്ടറായിരുന്ന ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. വയനാട് കളക്ടറായിരുന്ന ഗീത എ കോഴിക്കോട് ജില്ലാ കളക്ടറാകും. ഐടി മിഷന്റെ ചുമതലയുണ്ടായിരുന്ന സ്‌നേഹിത് കുമാര്‍ സിങ് ഐഎഎസിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റേറ്റ് ഓഫീസര്‍ പദവിയിലേക്ക് മാറ്റി.