ഇ പിയുടെ കുടുംബം വൈദേകത്തിലെ ഓഹരി കൈമാറും

0
25

കണ്ണൂര്‍ ആയൂര്‍വേദ റിസോര്‍ട്ടിലുള്ള ഓഹരികള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ കുടുംബം ഒഴിയുന്നു. ഓഹരി മറ്റാര്‍ക്കെങ്കിലും കൈമാറാനാണ് തീരുമാനം. റിസോര്‍ട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദവുമുണ്ട്.ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറുന്നത്. 9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയുമാണ് ഓഹരി. വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ടിഡിഎസ് വിഭാഗമാണ് നോട്ടീസ് നല്‍കിയത്.