സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണ അന്വേഷണത്തില്‍ രാഷ്ട്രീയ നേതാക്കളടക്കം 14 പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാരും സിബിഐയും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണ മെന്ന് കോടതി നിര്‍ദേശിച്ചു.
ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് പരാതിക്കാരി ഹരജിയിൽ ഉന്നയിച്ചത്. 18 പേരുടെ പേരുകളാണ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയിലുള്ളത്. എന്നാൽ 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണമെന്നും പ്രതിപ്പട്ടികയില്‍ എല്ലാവരെയും ചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നു മാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.