പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും സഭ നിര്‍ത്തിവെച്ചു. നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിക്കെതിരെയാണ് ഇന്ന് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്.ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ മുതല്‍ സഭയില്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. കഴിഞ്ഞ ദിവസം നിയമസഭയ്ക്ക് അകത്ത് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട് വാദി പ്രതിയായ അവസ്ഥയാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ കലാപം നടത്തിയെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.