നിയമസഭ കാണണമെന്ന് ആഗ്രഹം;നടി ഷീല നിയമസഭയിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു

0
11

മലയാളത്തിന്റെ അഭിമാന നടി ഷീല നിയമസഭയിലെത്തി. പലപ്പോഴും തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ലെന്നും കാണണമെന്ന ആഗ്രഹമുണ്ടെന്നും ഷീല സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു. തുടർന്നാണ് കാണാൻ അവസരം ഒരുക്കിയത്. സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ഷീലയെ സ്വീകരിച്ചു.പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തൽക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയിൽ എത്തിയത്.

സഭാ മന്ദിരത്തിൽ എത്തിയ അവർ മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു. നിയമസഭാ നടപടിക്രമങ്ങളും വിഐപി ഗ്യാലറിയിലിരുന്ന് കണ്ടശേഷമായിരുന്നു മടങ്ങിയത്