കേരള സർവകലാശാല സെനറ്റ് അം​ഗങ്ങളെ പുറത്താക്കിയ ഗവർണരുടെ നടപടി ഹൈക്കോടതി റദ്ദാക്കി

kerala governor

കൊച്ചി: കേരള സർവകലാശാല സെനറ്റ് അം​ഗങ്ങളെ പുറത്താക്കിയ കേസിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വൻ തിരിച്ചടി. സെനറ്റ് അം​ഗങ്ങളെ പുറത്താക്കിയ ​ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ​ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അം​ഗീകരിച്ചു. പുറത്താക്കപ്പെട്ട സെനറ്റ് അം​ഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് ആണ് ഉത്തരവ് പുറിപ്പെടുവിച്ചത്. ഗവർണറുടെ നടപടി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഗവർണർ ‌ഉത്തരവിറക്കിയത്. 91 സെനറ്റ് അം​ഗങ്ങളേയും സർവകലാശാലയേയും ഇക്കാര്യം അറിയിച്ചിരുന്നു. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന കാരണത്താൽ കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിന്‍വലിക്കുകയായിരുന്നു.