ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം, മൂന്ന് കോണ്‍ഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ.

0
24

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം. കൊല്ലം കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിൻ്റെ കടയിലായിരുന്നു അക്രമം. സംഭവത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉൾപ്പടെ 3 നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സലീം സൈനുദ്ദീൻ, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.

ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങൾക്കെതിരാണ് ഇവർ പ്രവർത്തിച്ചതെന്നും കെ സുധാകരൻ പ്രതികരിച്ചു. അതുകൊണ്ട് അന്വേഷണ വിധേയമായി മൂന്നുപേരെ സസ്‌പെൻഡ് ചെയ്തതായി കെ സുധാകരൻ ട്വിറ്ററിൽ കുറിച്ചു.