അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; തൃശൂരില്‍ അഞ്ചുവയസുകാരന്‍ വെട്ടേറ്റ് മരിച്ചു

0
15

തൃശൂരില്‍ അഞ്ചു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്ത് അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കുട്ടിക്ക് വെട്ടേറ്റതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് കുടുംബങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കമുണ്ടായത്. കുട്ടിയുടെ അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരുക്കേറ്റിട്ടുണ്ട്. അസം സ്വദേശിയാണ് ഇവര്‍. വെട്ടിയ ആളെ മറ്റു തൊഴിലാളികള്‍ വരന്തരപ്പിള്ളി പൊലീസിന് കൈമാറി.
അതേസമയം തിരുവനന്തപുരം അരുവിക്കരയില്‍ ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഇയാള്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അരുവിക്കര അഴിക്കോട് സ്വദേശി താഹിറ(67)യാണ് മരിച്ചത്. പ്രതി അലി അക്ബറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.