ഏപ്രിൽ ഒന്ന് മുതൽ ഇന്ധനം, മദ്യം, ഭൂമി, വാഹനം, മരുന്ന് എന്നിവയുടെ വില കൂടും

0
10

സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഇന്ധനത്തിനും ഭൂമിക്കും വാഹനത്തിനും മദ്യത്തിനും വില കൂടും. വിവിധ സേവന മേഖലകളിൽ മാറ്റങ്ങളുമുണ്ടാകും. പെട്രോൾ, ഡീസൽ ലിറ്ററിന് നാളെ മുതൽ രണ്ട് രൂപ നിരക്കിലായിരിക്കും വർധനവ് . സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതത്തിനായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പിലാവുന്നതോടെയാണ് വില വര്‍ധനവ് നടപ്പാകുന്നത്.500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും. 1,000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയുമാണ് സാമൂഹിക സുരക്ഷാ സെസ്. ന്യായമായവിലയിൽ 20 ശതമാനമാണ് ഭൂമിയിടപാടിലെ വില വർധനവ്. ഭൂമി രജിസ്ട്രേഷൻ ചിലവ് ഉയരും. 2000 രൂപയാണ് രജിസ്ട്രേഷനിൽ വരുന്ന ചിവല്. ഒരു ലക്ഷം രൂപയ്ക്ക് രജിസ്ട്രേഷൻ നടത്തുമ്പോൾ 2000 രൂപ വില ഈടാക്കും. ഫ്ളാറ്റുകൾ,അപ്പാർട്ട്മെൻ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് ആറുമാസത്തിനുള്ളിൽ മറ്റൊരാൾക്ക് കൈമാറുമ്പോൾ മുദ്ര പത്രം അഞ്ചു ശതമാനം നിരക്കിൽ നിന്നും ഏഴു ശതമാനത്തിലേക്ക് ഉയരും.

കെട്ടിട നികുതിയിലും ഉപനികുതിയിലും അഞ്ചു ശതമാനമാണ് വർധനവ്. പ്രതിമാസ പിഴത്തുക ഒരു ശതമാനത്തിൽ നിന്നും രണ്ട് ശതമാനമായി വർധിക്കും. സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണയായാണ് നികുതി കൂടുന്നത്. അഞ്ചു ലക്ഷം രൂപവരെ ഒരു ശതമാനം, അഞ്ച് മുതൽ 15 ലക്ഷം വരെ രണ്ട് ശതമാനം, 15 ലക്ഷം മുതൽ ഒരു ലക്ഷം വരെ ഒരു ശതമാനം, 20 മുതൽ 30 വരെ ഒരു ശതമാനം, 30നു മുകളിൽ ഒരു ശതമാനവുമാണ് വർധനവ്.രണ്ട് ലക്ഷം വില വരുന്ന പുതിയ മോട്ടോർ സൈക്കിളുകൾക്ക് നികുതി ഒറ്റത്തവണയായി രണ്ട് ശതമാനമാണ് വർധനവ്. പുതിയ ഇരുചക്ര വാഹനങ്ങൾക്കുള്ള റോഡ് സുരക്ഷാ സെസ് 50 രൂപയിൽ നിന്ന് 100 രൂപയാകും. ലൈറ്റ് മോട്ടർ വാഹനങ്ങക്ക് 100 രൂപയിൽ നിന്ന് 200 രൂപ, മീഡിയം മോട്ടർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്നു 300 രൂപ, ഹെവി മോട്ടർ വാഹനങ്ങൾക്ക് 250 രൂപയിൽ നിന്ന് 500 രൂപയുമാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ അഞ്ച് വർഷത്തേക്ക് നൽകിയിരുന്ന 50 ശതമാനം നികുതിഇളവ് ഇനിയുണ്ടാകില്ല.