അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനാവശ്യമായ സഹായം റവന്യൂ, പൊലീസ്, അഗ്‌നിരക്ഷ വിഭാഗങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.അരിക്കൊമ്പനെ പിടികൂടുന്നതിന്റെ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ട എന്നും കോടതി കൂട്ടിച്ചേര്‍ത്തു.കോടതി വിധിയെ ഇടുക്കിക്കാര്‍ സ്വാഗതം ചെയ്തു. എറെ സന്തോഷമെന്ന് സമരക്കാര്‍ പ്രതികരിച്ചു.സമരം വിജയം കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എം എം മണി എംഎല്‍എയും അറിയിച്ചു. മനുഷ്യന്റെ അവകാശം കോടതി കണ്ടു.എന്നാല്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് പറഞ്ഞത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.