Home News Kerala അടുക്കളയില്‍ കഞ്ചാവ് ചെടി ; പരിപാലനത്തിന് ഫാനും എല്‍ഇഡി ലൈറ്റും
അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും കൊച്ചിയില്‍ പിടിയില്‍.കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന്‍ രാജു എന്നിവരാണ് പിടിയിലായത്. ഇന്‍ഫോ പാര്‍ക്കിലെ ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലാണ് അപര്‍ണ ജോലി ചെയ്യുന്നത്.
ഇവർ താമസിക്കുന്ന തൃക്കാക്കര അജന്ത അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലെ ബി ത്രീ ഫ്‌ലാറ്റിൽ എംഡിഎംഎയുടെ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്.
അടുക്കളയില്‍ ചെടിച്ചട്ടിയിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയത്. ചെടിക്ക് വെളിച്ചം കിട്ടാന്‍ ചുറ്റിലും എല്‍ഇഡി ബള്‍ബുകള്‍ വച്ചും മുഴുവന്‍ സമയം ഈര്‍പ്പം നിലനിര്‍ത്താന്‍ ചെടി ചട്ടിക്ക് താഴെയായി പ്രത്യേകം തയ്യാറാക്കിയ എക്‌സോഫാനും ഘടിപ്പിച്ചായിരുന്നു.